Asianet News MalayalamAsianet News Malayalam

പൊലീസ് വീഴ്ച, പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നു രക്ഷപെട്ടു, സംഭവം മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോൾ

ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. 

pocso case accused escaped from police custody in idukki
Author
First Published Jan 23, 2023, 8:41 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. 

ഏഴാം ക്ലാസ്കരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് ഇന്ന് ഉച്ചയോടെയാണ് അറസ്റ്റു ചെയ്തത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തിൽ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് മൊഴി. അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് ബാലഗ്രാം സ്വദേശിയായ ബന്ധു പീഡിപ്പിക്കാൻ  ശ്രമിച്ചത്. 

പൊലീസ് വീഴ്ച, പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപെട്ടു

സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് അച്ഛൻറെ സുഹൃത്ത്  പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ ഇപ്പോൾ വിദേശത്താണ്. ഹോസ്റ്റലിൽ വച്ച് നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.  കുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റും. 

Follow Us:
Download App:
  • android
  • ios