
ബെംഗളൂരു: മുൻ മിസ് ആന്ധ്രയുടെ മരണത്തിൽ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റിൽ. ജൂലൈ 25നാണ് 25കാരിയായ മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കേസിനാണ് ജിം പരിശീലകൻ അക്ഷയിനെ അറസ്റ്റ് ചെയ്തത്. ചിക്കബാനവറിനടുത്തുള്ള കെമ്പപുരയിലെ വീട്ടിലാണ് വിദ്യാശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ത്രിവേണി, ഇളയ സഹോദരൻ മനോജ് എന്നിവരോടൊപ്പമായിരുന്നു വിദ്യാശ്രീ താമസിച്ചിരുന്നത്. എംസിഎ ബിരുദധാരിയായ വിദ്യാശ്രീ, അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയും മോഡലുമായിരുന്നു. മിസ് ആന്ധ്രാ പട്ടവും കരസ്ഥമാക്കിയിരുന്നു.
2021ൽ ബസവേശ്വര നഗറിലെ ജിം ഇൻസ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. മാണ്ഡ്യ സ്വദേശിയായ ഇയാൾ കെങ്കേരിയിലാണ് താമസം. അടുപ്പം വളര്‍ന്നപ്പോള്‍ അക്ഷയും വിദ്യാശ്രീയും ഡേറ്റിംഗ് ആരംഭിച്ചു. പലതവണ വിനോദയാത്ര പോയി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. വിവാഹം കഴിക്കുമെന്ന ഉറപ്പിനെ തുടർന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നൽകി. എന്നാൽ, പിന്നീട് അക്ഷയ് വിദ്യയിൽ നിന്ന് അകന്നു. വിദ്യ മരിച്ചാലും താൻ കാര്യമാക്കില്ലെന്ന് അക്ഷയ് പറഞ്ഞു. ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകുന്നത് അവസാനിപ്പിച്ചു.
Read More.... അച്ഛനെ സഹായിക്കാൻ അടുത്തുകൂടി 15 കാരിയെ പീഡിപ്പിച്ചു; ജോത്സ്യൻ പോക്സോ കേസിൽ അറസ്റ്റിൽ
വിദ്യാശ്രീ പണം തിരികെ ചോദിച്ചതിനെ തുടർന്ന് അഭിപ്രായവ്യത്യാസം രൂക്ഷമായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അക്ഷയ് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അക്ഷയുമായുള്ള ബന്ധത്തെക്കുറിച്ച് വിദ്യാശ്രീയുടെ വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും എന്തുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്തതെന്ന് അവർക്കറിയില്ലായിരുന്നു. വിദ്യാശ്രീയുടെ ഡയറിയിലെ വിവരങ്ങളാണ് അക്ഷയിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഡയറിയിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും വിദ്യാശ്രീ എഴുതി. തനിക്ക് 1.76 ലക്ഷം രൂപ നൽകാനുണ്ടെന്നും പണം തിരികെ ചോദിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും വിദ്യാശ്രീ ഡയറിയിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam