
കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം ടിവി പുരത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. ജോത്സ്യനും വിമുക്ത ഭടനുമായ ടിവി പുരം സ്വദേശി കൈമുറി സുദർശനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ രോഗിയായ പിതാവിനെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയായിരുന്നു പീഡനം.
കഴിഞ്ഞ നവംബർ 22 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് മൊഴി. വിവരം പുറത്തുപറയുമെന്നായപ്പോൾ പീഡന ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി മുഴക്കി. പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ഇക്കഴിഞ്ഞ ജൂൺ 27 നും കുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം പെൺകുട്ടി സഹപാഠികളോട് തുറന്നു പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇന്നാണ് പൊലീസ് പിടികൂടിയത്.
56കാരനാണ് സുദർശനൻ. പീഡനത്തിനിരയായത് നിർധന കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ്. രോഗിയായ അച്ഛനെ സഹായിക്കാനെന്ന പേരിലാണ് സുദർശനൻ കുടുംബവുമായി അടുത്തത്. നവംബർ മാസം 27 ന് സുദർശനന്റെ കടയിൽ എത്തിയ പെൺകുട്ടിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു ആദ്യത്തെ ലൈംഗിക പീഡനം.ബോധം വന്നപ്പോൾ കടയോടു ചേർന്ന മുറിയിൽ കിടക്കുകയായിരുന്നുവെന്നാണ് പൊലീസിന് പെൺകുട്ടി നൽകിയ മൊഴി. വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങളും ഫോട്ടോകളും പുറത്തുവിടുമെന്ന് സുദർശൻ ഭീഷണി മുഴക്കിയെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
പിന്നീട് പെൺകുട്ടിയെ കടയിൽ വിളിച്ചു വരുത്തി പ്രതി പലതവണ പീഡിപ്പിച്ചു. 2023 ജൂൺ 27 ന് കടയിലെത്തി പണം വാങ്ങാൻ അമ്മ പെൺകുട്ടിയെ പറഞ്ഞുവിട്ടു. രണ്ടു കൂട്ടുകാരികളെയും കൂട്ടിയാണ് പെൺകുട്ടി കടയിലെത്തിയത്. കൂട്ടുകാർക്കൊപ്പം വന്നതിൽ ദേഷ്യം പ്രകടിപ്പിച്ച പ്രതി അവരെ പറഞ്ഞു വിട്ടാലേ പണം തരൂവെന്ന് ശഠിച്ചു. കൂട്ടുകാരികൾ പോയശേഷം ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും അവശയാക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
സ്കൂളിൽ എത്തിയ പെൺകുട്ടി മൂകയായി കാണപ്പെട്ടതിൽ സംശയം തോന്നിയ കൂട്ടുകാരികൾ നിരന്തരം ചോദിച്ചു. ഇതോടെയാണ് പീഡന വിവരം പെൺകുട്ടി പുറത്തു പറഞ്ഞത്. വിവരമറിഞ്ഞ സഹപാഠികൾ അവരുടെ മാതാപിതാക്കളെ കാര്യമറിയിച്ചു. തുടർന്ന് ഈ മാതാപിതാക്കളിൽ ചിലരാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചതും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചതും. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത് അറിഞ്ഞ് സുദർശനൻ ഒളിവിൽ പോയി. ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ ചില ദളിത് സംഘടനകൾ പ്രതിഷേധ പരിപാടികൾ ആശൂത്രണം ചെയ്തു. അതിനിടെയാണ് കുറവിലങ്ങാട് നിന്ന് വൈക്കം പോലീസ് സുദർശനനെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam