സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

Published : Jan 17, 2022, 07:32 AM IST
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

Synopsis

വെള്ളിയാഴ്ച സഹോദരിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ തറയില്‍ കിടക്കുന്നതാണ് കണ്ടത്. 

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ (Brother Murder Sister). തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനായ നാല്‍പത്തിയൊന്നുകാരനാണ് 37കാരിയായ സഹോദരിയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന നിഷയെ പൂജപ്പുരയിലെ വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സഹോദരിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു.

ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ തറയില്‍ കിടക്കുന്നതാണ് കണ്ടത്. നേരത്തെ നിഷ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് വിശദമാക്കി ഇയാള്‍ സഹോദരിക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തോടിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മരണപ്പെട്ടത്. വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ബഹളമുണ്ടായതായുള്ള അയല്‍വാസികളുടെ സംശയത്തേ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസാണ് നിഷയുടെ മരണം  സ്ഥിരീകരിച്ചത്.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിഷയുടെ മരണകാരണം തലയ്ക്കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിയേറ്റ് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ പൊലീസ് സുരേഷിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സഹോദരിയെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. 

ദിയമോൾ അലമാരക്ക് പിന്നിൽ ഉറങ്ങിയതറിയാതെ നാടും നാട്ടാരും  മുൾമുനയിലായത് രണ്ടു മണിക്കൂർ 

ആലപ്പുഴ: കുഞ്ഞ് അലമാരക്ക് പിന്നിൽ ഉറങ്ങിയതറിയാതെ നാടും നാട്ടാരും  മുൾമുനയിലായത് രണ്ടു മണിക്കൂർ. ആലപ്പുഴ കുതിരപ്പന്തിയിലെ വീട്ടിൽ നിന്നാണ് ജയചന്ദ്രൻ-ചിന്താമണി ദമ്പതികളുടെ മകളായ നാല് വയസ്സുകാരി  ദിയയെ  'കാണാതാകുന്നത്'. ചിന്താമണി സെക്രട്ടേറിയറ്റ് ജീവനക്കാരി ആയതിനാലും ജയചന്ദ്രന് കേബിൾ വർക്ക് തിരക്കുകൾ ഉള്ളതിനാലും  ജയചന്ദ്ര‍ന്‍ന്റെ കുതിരപ്പന്തിയിലെ  സഹോദരിയുടെ വീട്ടിലാണ്  കുഞ്ഞ് വളരുന്നത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടി കട്ടിലിൽ കിടക്കുന്നത് വീട്ടുകാർ കണ്ടതാണ്. 10 മിനിറ്റിനുശേഷം കഴിഞ്ഞപ്പോൾ കുഞ്ഞ് ഇല്ല.  ഉടൻ പൊലീസിനെ  അറിയിച്ചതോടെ ജില്ലാപൊലീസ് മേധാവി അടക്കമാണ് രംഗത്തിറങ്ങിയത്.  സൃഹുത്തുക്കളും നാട്ടുകാരും ഒരുമിച്ച് പലവഴിക്കും.എല്ലാ ഗ്രൂപ്പുകളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും വ്യാപകമായി  പ്രചരിപ്പിച്ചു.  പത്തര മണിയായിട്ടും  കണ്ടെത്താനാകാഞ്ഞത്  ഭീതി പരത്തി. ആശങ്കയുടെ ഒരുമണിക്കൂർ  കൂടി  കടന്ന സമയത്താണ് വഴിത്തിരിവുണ്ടായത്.  ഭിത്തിയിലേക്ക് അലമാരി ചേർത്ത വിടവിൽ കയറി ഉറങ്ങിപ്പോയതായിരുന്നു  കുഞ്ഞ്.  

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ