മാതാവിന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്തെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി; പ്രതികൾ അറസ്റ്റിൽ

Published : Jul 02, 2022, 10:31 AM IST
മാതാവിന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്തെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി; പ്രതികൾ അറസ്റ്റിൽ

Synopsis

പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ യു പി സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളേയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

മലപ്പുറം: മാതാവിന്റെ ഫോണിലേക്ക് വിളിച്ചു ശല്യം ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഡിപ്പോ സ്വദേശികളായ കല്ലിക്കോട്ട് ഷാരോൺ (27), സഹോദരൻ ഡെന്നീസ് എന്ന അപ്പു (25) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മൂന്നിന്  നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപം ഡിപ്പോയിൽ  വെച്ചാണ്സംഭവം നടന്നത്.

പ്രതികളുടെ മാതാവിന്റെ ഫോണിലേക്ക് പരാതിക്കാരനായ യു പി സ്വദേശി മുഹമ്മദ് നജ്മി വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച് പരാതിക്കാരനെയും തടയാൻ ശ്രമിച്ച സുഹൃത്തുക്കളേയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഷാരോൺ മറ്റൊരു വധശ്രമ കേസ്സിലും പ്രതിയാണ്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. 

ഫോട്ടോ: അറസ്റ്റിലായ ഷാരോൺ, ഡെന്നീസ് 

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്