പാസ്പോർട്ട് വ്യാജം, എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി ചോദ്യം ചെയ്തു; ബുദ്ധ സന്യാസി കൊച്ചിയില്‍ പിടിയിൽ

Published : Jul 18, 2023, 10:50 PM ISTUpdated : Jul 18, 2023, 11:00 PM IST
പാസ്പോർട്ട് വ്യാജം, എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി ചോദ്യം ചെയ്തു; ബുദ്ധ സന്യാസി കൊച്ചിയില്‍ പിടിയിൽ

Synopsis

ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു.

കൊച്ചി: വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വ്യക്തമായത്. അബൂർ ബർവയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Also Read: ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക്, തിരുവനന്തപുരം-കോട്ടയം ഗതാഗത നിയന്ത്രണം

ഉമ്മൻ ചാണ്ടി അന്തരിച്ചു

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്