Latest Videos

ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊല; യുവാവിനെ കൊന്നത് കഴുത്തിൽ കയർ മുറുക്കി; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

By Web TeamFirst Published Jul 18, 2023, 7:10 PM IST
Highlights

ആദര്‍ശിന്‍റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്ന് പ്രതികളും ചേർന്ന് വകവരുത്തിയത്.

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്തിൽ പ്ലാസ്റ്റിക് കയറുമുറുക്കി കൊന്നു. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദർശ് (21) ആണ് മരിച്ചത്. സംഭവത്തില്‍ ആദര്‍ശിന്‍റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. 

സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്ന് പ്രതികളും ചേർന്ന് വകവരുത്തിയത്. അയൽ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആദർശിനെ മാതാപിതാക്കളും സഹോദരനും ചേർന്നാണ് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നത്. വീട്ടിലെത്തിയ ആദർശ് വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

Also Read: പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനായി പള്ളിയിൽ പ്രത്യേക കല്ലറ; വൈദികരുടെ കബറിടത്തോട് ചേർന്ന് അന്ത്യവിശ്രമയിടം

ഉമ്മൻ ചാണ്ടി അന്തരിച്ചു

click me!