
തൃശൂര്‍: വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കുറാഞ്ചേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറമ്പില്‍ വെച്ച് കത്തിച്ചതിൻറെ സൂചനകളില്ല. മൃതദേഹം കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നാണ് കരുതുന്നത്. പൂര്‍ണമായി കത്തിക്കരിഞ്ഞ ശരീരത്തില്‍ ആഭരണങ്ങളുണ്ട്.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ സ്ത്രീകളെ കാണാതായെന്ന പരാതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനില്‍ നിന്നും വിവരം ശേഖരിക്കാനാണ് തീരുമാനം. വിരലടയാളവിദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പൊലീസ് നായ സംഭവസ്ഥലത്ത് നിന്ന് 500 മീററര്‍ ഓടിയ ശേഷം നില്‍ക്കുകയായിരുന്നു. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിയുന്നവരാകും കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സാധാരണ രാത്രികാലങ്ങളില്‍ ആളുകള്‍ ഇവിടെ വന്ന് മദ്യപിക്കാറുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam