
കോഴിക്കോട് ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ വിദേശ താരങ്ങൾക്ക് നേരെ അക്രമം നടത്തിയ കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലം വനിതാ ഫുട്ബാൾ ടീമിലെ താരങ്ങള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ തരങ്ങൾക് നേരെ ആണ് ആക്രമണമുണ്ടായത്. കുതിരവട്ടം സ്വദേശി അരുൺകുമാർ വിദേശ വനിതാ താരങ്ങള്‍ക്ക് നേരെ ബിയർ കുപ്പി കൊണ്ട് എറിയുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തില്‍ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റു. അരുൺകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കോഴിക്കോട് കോര്പറേഷൻ ജീവനക്കാരനെന്നു പൊലീസ് വ്യക്തമാക്കി. കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കുകയായിരുന്നു വനിതാ താരങ്ങള്‍. രണ്ട് താരങ്ങളുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
ഓഗസ്റ്റില്‍ ഫിഫയുടെ വിലക്ക് ഗോകുലം എഫ്സി വനിതാ ടീമിന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുന്നതിന് തടസമായിരുന്നു. മത്സരത്തിനായി ഉസ്ബെസ്ക്കിസ്ഥാനില്‍ എത്തിയ ടീമിനോട് മടങ്ങിയെത്താന്‍ കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ലഭിച്ച വിലക്കാണ് ഗോകുലം വനിതാ ടീമിന് തിരിച്ചടിയായത്. ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം അയച്ച കത്ത് ഫിഫ തള്ളുകയായിരുന്നു.
അടുത്തിടെ ഗോകുലം എഫ്.സി താരങ്ങളായിരുന്ന സൗമ്യ ഗുഗുലോത്തും ജ്യോതി ചൗഹാനും ക്രൊയേഷ്യന്‍ ക്ലബ്ബുമായി കരാറില്‍ എത്തിയിരുന്നു. ഒക്ടോബറില്‍ നടന്ന കേരള വുമണ്‍സ് ലീഗിലെ ഫൈനല്‍ മത്സരത്തില്‍ ഗോകുലം എഫ്സി പരാജയപ്പെട്ടിരുന്നു. ലോഡ്സ് എഫ്എ കൊച്ചിയോടായിരുന്നു ഗോകുലം എഫ്സിയുടെ പരാജയം. 5-2 എന്ന സ്കോറിനായിരുന്നു പരാജയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam