Asianet News MalayalamAsianet News Malayalam

ആക്രിയായി വിറ്റ വിമാനം പാലത്തിനടിയിൽ, അമ്പരന്ന് ജനം; വിശദീകരിച്ച് എയർ ഇന്ത്യ

എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ കൊണ്ടുപോകുന്നതിനിടെ നടപ്പാലത്തിനടിയിൽ കുടുങ്ങിയത്

Scrapped Air India plane gets stuck underneath foot over bridge
Author
Delhi, First Published Oct 3, 2021, 3:14 PM IST

ദില്ലി: എയർ ഇന്ത്യ വിമാനം (Air India aircraft) നടപ്പാലത്തിന്റെ (foot over bridge) അടിയിൽ കുടുങ്ങി. ദില്ലി വിമാനത്താവളത്തിന് (Delhi Airport) പുറത്ത് ദില്ലി - ഗുരുഗ്രാം ഹൈവേയിലെ (Delhi - Gurugram highway) നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. എങ്ങിനെയാണ് വിമാനം ഇവിടെയെത്തിയതെന്ന് അറിയാതെ ജനം അമ്പരന്നു. അപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണം വന്നത്. ഇതോടെ ആശങ്കയും ഒഴിഞ്ഞു.

പഠനം പാതിയിൽ നിർത്തി, 18ാം വയസിൽ നാടുവിട്ടു; ഇപ്പോൾ ദിവസ വരുമാനം 1002 കോടി രൂപ: ഇതാണ് അദാനി

എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ കൊണ്ടുപോകുന്നതിനിടെ നടപ്പാലത്തിനടിയിൽ കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ എങ്ങിനെയാണ് ഇത് പാലത്തിനടിയിൽ കുടുങ്ങിയതെന്ന് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചിട്ടില്ല. അത് തങ്ങൾക്ക് അറിയില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം.

കൊൽക്കത്ത വിമാനത്താവളത്തിൽ പാ‍ർക്കിങ് ബിൽ 5.5 കോ‌ടി രൂപ; ഇത് കൂടുതലല്ലേയെന്ന് ജനം, അന്തംവിട്ട് വിമാനക്കമ്പനി

സാരി ധരിച്ചത് കുറ്റം! സ്ത്രീക്ക് പ്രവേശനം നിഷേധിച്ച ഹോട്ടൽ അടച്ചു,

വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം  ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. 2019 ൽ ഇതുപോലെയൊരു സംഭവം നടന്നിരുന്നു. പശ്ചിമബംഗാളിലെ ദുർഗാപൂരിലാണ് അന്ന് ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പോസ്റ്റ് എയർക്രാഫ്റ്റുമായി പോയ ട്രക്ക് കുടുങ്ങിയത്. ഡ്രൈവർക്ക് പാലത്തിന്റെ ഉയരം കൃത്യമായി മനസിലാക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios