ഓണ്‍ലൈന്‍ ക്ലാസില്‍ 'അര്‍ദ്ധനഗ്നനായി' അധ്യാപകന്‍; പിടിയിലായപ്പോള്‍ മനസിലായി 'ചെറിയപുള്ളിയല്ല'.!

By Web TeamFirst Published May 26, 2021, 12:03 PM IST
Highlights

രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ. ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി.

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിന്‍ തോര്‍ത്ത് ഉടുത്ത് എത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പദ്മശേഷാദ്രി ബാലഭവന്‍റെ കെകെ നഗര്‍ സ്കൂളിലെ പ്ലസ് ടു അധ്യാപകന്‍ രാജഗോപാലാണ് അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ വിവിധ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്ത് എത്തിയതില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. ഒരു അധ്യാപകന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പെരുമാറ്റങ്ങള്‍ ഇയാളില്‍ നിന്നും ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്.

എആര്‍ റഹ്മാന്‍ അടക്കം തമിഴ്നാട്ടിലെ പലപ്രമുഖരും പഠിച്ച സ്കൂളുകള്‍ നടത്തുന്ന സ്ഥാപമാണ് പദ്മശേഷാദ്രി ബാലഭവന്‍. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കുളിമുറയില്‍ നിന്നും തോര്‍ത്തും ധരിച്ച് നേരിട്ട് വരുന്ന രാജഗോപാലിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോക്സോ അടക്കം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. 

കെ.കെ.നഗറിലെ സ്‌കൂളിലെ പ്ല്‌സ്ടു കോമേഴ്‌സ് അധ്യാപകനായ രാജഗോപാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയതോടെ. ഇയാളുടെ 'ടോപ്പ് ലെസ് ദൃശ്യങ്ങള്‍' പെണ്‍കുട്ടികളിലൊരാള്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ റെക്കോഡ് അടക്കം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സെലബ്രൈറ്റി മോഡലുമായ ക്രിപാലിന് അയച്ചു നല്‍കി. ഇയാള്‍ ഈ വിഷയം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ എം.പിമാരായ കനിമൊഴിയും ജ്യോതിമണിയും നടപടി ആവശ്യപ്പെട്ടു രംഗത്തിറങ്ങി. തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തത്.

പുതിയ പരാതികള്‍ പ്രകാരം പൊലീസ് പറയുന്നത് ഇങ്ങനെയാണ്, വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ഒരാളായിരുന്നു രാജഗോപാല്‍. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ്‍ സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്നു ഇയാള്‍ എന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!