പാലക്കാട്: ചെർപ്പുളശ്ശേരിയിലെ സ്വർണ്ണക്കടത്ത്, ഗുണ്ടാ സംഘങ്ങൾക്കെതിരെ കൂടുതൽ പരാതികൾ. പലരെയും ഭീഷണിപ്പെടുത്തി പല വസ്തുക്കളും ഇവർ സ്വന്തമാക്കിയെന്ന പരാതിയുമായി നിരവധി പേരുണ്ട്. ആക്രമണത്തിനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ ഇപ്പോഴും ഭീതിയോടെ ആണ് ഇവരിൽ പലരും കഴിയുന്നത്.
വാഹനമോഷണം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നിവ പതിവ് പരിപാടികളാണെന്ന് ഇവർ പറയുന്നു. ചരൽ ഫൈസൽ ഉൾപ്പെടെയുള്ളവരെ ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല. പരാതി നൽകിയവർക്കെതിരെ വധഭീഷണിയും.
വീഡിയോ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam