വനിതാ എസ്ഐയെ മര്‍ദിച്ചു, പൊലീസുകാരെ കടിച്ചു; എന്നിട്ടും തീര്‍ന്നില്ല 'നന്ദന്‍റെ ലീലകള്‍'.!

Published : Feb 09, 2022, 01:10 AM IST
വനിതാ എസ്ഐയെ മര്‍ദിച്ചു, പൊലീസുകാരെ കടിച്ചു; എന്നിട്ടും തീര്‍ന്നില്ല 'നന്ദന്‍റെ ലീലകള്‍'.!

Synopsis

പൊലീസ് ജീപ്പില്‍ കയറിയിട്ടും അടങ്ങിയിട്ടുണ്ടായിരുന്നില്ല നന്ദന്‍. പന്നിമണ്‍ ഉമയനല്ലൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് നന്ദന്‍ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതി ഉയര്‍ന്നത്.

കൊല്ലം: കൊട്ടിയത്ത് സ്ത്രീകളെ ശല്യം ചെയ്ത കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രതി കടിച്ചു. മദ്യലഹരിയിലായിരുന്ന പ്രതി വനിതാ എസ്ഐയെ അടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമത്തെ തുടര്‍ന്ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

പൊലീസ് ജീപ്പില്‍ കയറിയിട്ടും അടങ്ങിയിട്ടുണ്ടായിരുന്നില്ല നന്ദന്‍. പന്നിമണ്‍ ഉമയനല്ലൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയാണ് നന്ദന്‍ സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതി ഉയര്‍ന്നത്. വിവരമറിഞ്ഞ് പിടിൂകൂടാനെത്തിയ വനിതാ എസ്ഐ ശ്യാമയ്ക്കും സംഘത്തിനും നേരെ നന്ദന്‍ തിരിയുകയായിരുന്നു. പൊലീസുദ്യോഗസ്ഥരെ കടിച്ചു മുറിവേല്‍പ്പിച്ച നന്ദന്‍ വനിതാ എസ്ഐയെ തല്ല. കസ്റ്റഡിയിലെടുത്തിട്ടും നന്ദന്‍റെ ലീലകള്‍ തുടര്‍ന്നു.

പിന്നീട് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ വച്ചും പൊലീസ് സംഘത്തെ അക്രമിക്കാന്‍ നന്ദന്‍ ശ്രമിച്ചു. പൊലീസിനെ ആക്രമിച്ചതടക്കമുളള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ നന്ദനെ കോടതി റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്