അമ്മ നോക്കിനില്‍ക്കെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അച്ഛനെ കുത്തിക്കൊന്നു

Published : Oct 11, 2019, 08:35 PM ISTUpdated : Oct 11, 2019, 08:44 PM IST
അമ്മ നോക്കിനില്‍ക്കെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അച്ഛനെ കുത്തിക്കൊന്നു

Synopsis

അനിലും ഭാര്യ പത്മാവതിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് മകന്‍ അനിലിനെ കുത്തിയത്. 

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പിതാവിനെ കുത്തിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗുമ്‍ല ജില്ലയിലാണ് സംഭവം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അനില്‍ കുമാര്‍ സിംഗിനെയാണ് 14കാരനായ മകന്‍ കുത്തിക്കൊന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അനിലും ഭാര്യ പത്മാവതിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് മകന്‍ അനിലിനെ കുത്തിയത്. 

വീട്ടിലേക്ക് മടങ്ങിയെത്തിയ അനില്‍ മകളോട്  ബൈക്ക് തള്ളിത്തരാന്‍ ആവശ്യപ്പെട്ടതില്‍ ദേഷ്യം വന്ന ഭാര്യ മകനെ വിളിച്ചുവരുത്തി ഇയാളെ മര്‍ദ്ദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മകന്‍ ആര്യന്‍ ഇയാളെ കത്തിയെടുത്ത് കുത്തുകയാണ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. മകന്‍ ആര്യനെ പൊലീസ് അറസ്റ്റ് ചെയ്തു. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ