
ഗുരുഗ്രാം: ഹരിയാനയില്‍ ക്ലബ് ഉടമയെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ജന്മദിനം ആഘോഷിക്കാനെത്തിയ ക്ലബ് ഉടമയെയും സുഹൃത്തായ യുവതിയെയുമാണ് തിങ്കളാഴ്ച രാവിലെ ക്ലബ്ബിനുളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്നിലെ ഒരു ക്ലബിനുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. ക്ലബ്ബില്‍ നിന്നും രണ്ട് സ്ത്രീകളെ അബോധാവസ്ഥയില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്ലബ് ഉടമയായ സഞ്ജീവ് ജോഷിയാണ് മരിച്ചവരില്‍ ഒരാള്‍. പിറന്നാള്‍ ആഘോഷിക്കാനായി ഇദ്ദേഹത്തോടൊപ്പം മൂന്ന് യുവതികളാണ് ക്ലബ്ബില്‍ എത്തിയത്. ഈ യുവതികളില്‍ ഒരാളാണ് മരണപ്പെട്ടത്. മരിച്ച യുവതിയേയും ആശുപത്രിയിലുള്ള യുവതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവം കൊലപാതകമാണോ എന്നും പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ക്ലബ്ബിനുള്ളിലേക്ക് വായു സഞ്ചാരം ഇല്ലാത്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഘോഷത്തിനായി ക്ലബ്ബിനുള്ളില്‍ നെരിപ്പോട് കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള പുക വായു സഞ്ചാരമില്ലാത്ത മുറിയില്‍ നിറഞ്ഞാകാം അപകടത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു. ജന്മദിനാഘോഷങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച ക്ലബ്ബ് ഉടമയും യുവതികളും ഈ മുറിയിലേക്ക് പോയതായി ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
യുവാവും മൂന്ന് യുവതികളും രാത്രി അവിടെയാണ് ചിലവഴിച്ചതെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ക്ലബ്ബ് തുറക്കാനായി എത്തിയ ജീവനക്കാരനാണ് ജോഷിയേയും മൂന്ന് യുവതികളേയും അബോധാവസ്ഥില്‍ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെ നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജോഷിയുടെയും യുവതിയുടെയും മരണം സംഭവിച്ചിരുന്നു.
മറ്റുള്ളവരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷമേ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പറയാനാവൂ എന്നും പൊലീസ് ഉദ്യോഗസ്ഥനായ വികാസ് കൗശിക് പറഞ്ഞു.
Read More : പ്യൂമയും അനുഷ്ക ശര്‍മ്മയുടെ ഇന്‍സ്റ്റയില്‍ വഴക്ക് ; അഭിപ്രായം പറഞ്ഞ് കോലിയും; 'ഇതൊക്കെ മറ്റൊരു നമ്പര്‍'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam