
കൊല്ലം : മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ചയാൾ കൊല്ലം കോട്ടുക്കലിൽ പിടിയിൽ. എഴിയം സ്വദേശി ഷംനാദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം. പിടിയിലായ ഷംനാദ് നാല് വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരു മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെയാണ് പ്രതി പീഡിപ്പിച്ചത്. വീട്ടിൽ വച്ചും റബ്ബർ തോട്ടത്തിൽ വച്ചും ഷംനാദ് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. കുടുംബ പ്രശ്നമാകുമോ എന്ന് ഭയന്നാണ് ഇതുവരെ വിവരം പുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ പറയുന്നു. എന്നാൽ പ്രതി വീണ്ടും ഭീഷണി തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പഞ്ചായത്ത് ജാഗ്രത സമിതിയിൽ പരാതി നൽകുകുയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംനാദ് കുറ്റം സമ്മതിച്ചു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ബലാത്സംഘം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മദ്ബഹയിൽ ശുശ്രൂഷക്ക് കയറിയ 11 വയസ്സുകാരനെ പള്ളിവികാരി മർദ്ദിച്ചതായി പരാതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam