തിരുവാലിയില്‍ സ്വകാര്യ കോളേജിന് കെട്ടിടം പണിയാൻ നല്‍കിയ ഒന്നരക്കോടി തട്ടിച്ചെന്ന് പരാതി

Published : Oct 10, 2021, 10:43 PM ISTUpdated : Oct 10, 2021, 11:06 PM IST
തിരുവാലിയില്‍ സ്വകാര്യ കോളേജിന് കെട്ടിടം പണിയാൻ നല്‍കിയ  ഒന്നരക്കോടി തട്ടിച്ചെന്ന് പരാതി

Synopsis

തിരുവാലിയില്‍ സ്വകാര്യ കോളേജിന് കെട്ടിടം പണിയാൻ നല്‍കിയ  ഒന്നരക്കോടിയോളം  രൂപ തട്ടിച്ചെന്ന് പരാതി.

മലപ്പുറം: തിരുവാലിയില്‍ സ്വകാര്യ കോളേജിന് കെട്ടിടം പണിയാൻ നല്‍കിയ  ഒന്നരക്കോടിയോളം  രൂപ തട്ടിച്ചെന്ന് പരാതി.തട്ടിപ്പ് നടത്തിയ രണ്ടുപേരില്‍ ഒരാളെ വണ്ടൂരില്‍ പൊലീസ് അറസ്റ്റു ചെയ്തു. എടവണ്ണ  സ്വദേശി തച്ചുപറമ്പൻ അജ്മലാണ് അറസ്റ്റിലായത്. 

കേസെടുത്തതോടെ മുഖ്യ പ്രതി നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫൈസൽ പുന്നക്കാടൻ ഒളിവില്‍പോയി.സ്വകാര്യ  കോളേജിന്  കെട്ടിടം നിർമ്മിക്കാൻ  31 കോടിയുടെ പ്രോജക്ടാണ് ഫൈസല്‍ പടന്നക്കാടൻ അസോസിയേറ്റ്സ് ഏറ്റെടുത്തത്. കൂടാതെ ലോൺ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് മൂന്ന് ഏക്കര്‍ ഭൂമിയുടെ രേഖയും ഇവർ കൈക്കലാക്കി. നിര്‍മ്മാണ് പ്രവൃത്തി നടത്തിയതുമില്ല.

മാങ്കുളം ശേവല്‍കുടി മധ്യവയസ്കന്റെ കൊലപാതകം: പ്രതിയെ എത്തിച്ച് തെളിവെടുത്തു

കൂടാതെ ലോൺ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് 3 ഏക്കര്‍ ഭൂമിയുടെ രേഖയും ഇവർ കൈക്കലാക്കി. ഇവർ സമാനരീതിയിൽ പലയിടത്തായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ അജ്മലിനെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഫൈസല്‍ പുന്നക്കാടനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഉത്ര വധക്കേസില്‍ വിധി നാളെ; പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

ഭര്‍ത്താവിന്‍റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ