സിനിമാ നിര്‍മാതാക്കളെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയവർക്കെതിരെ പരാതികൾ; ഒന്നും ചെയ്യാനാകാതെ പൊലീസ്

Published : Feb 20, 2023, 12:49 AM ISTUpdated : Feb 20, 2023, 12:51 AM IST
സിനിമാ നിര്‍മാതാക്കളെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയവർക്കെതിരെ പരാതികൾ; ഒന്നും ചെയ്യാനാകാതെ പൊലീസ്

Synopsis

 നെടുമങ്ങാട് സ്വദേശിയുടെ വാടക വീടെടുത്ത് മുങ്ങിയ ഇവര്‍ വീട്ടുടമയുടെ അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തു. ചുള്ളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീന്‍ ആണ് സണ്ണിയുടെയും റാണിയുടെയും തട്ടിപ്പിനിരയായത്. 

തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കളെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീയും പുരുഷനും തിരുവനന്തപുരത്തും തട്ടിപ്പ് നടത്തി. നെടുമങ്ങാട് സ്വദേശിയുടെ വാടക വീടെടുത്ത് മുങ്ങിയ ഇവര്‍ വീട്ടുടമയുടെ അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തു. ചുള്ളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീന്‍ ആണ് സണ്ണിയുടെയും റാണിയുടെയും തട്ടിപ്പിനിരയായത്. 

രണ്ടുവര്‍ഷം മുമ്പാണ് സിനിമാ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ജോസഫ് തോമസ് എന്ന സണ്ണിയും ജലജകുമാരി എന്ന റാണിയും ഒരു പെണ്‍കുട്ടിയും നെടുമങ്ങാട് വാടകയ്ക്ക് വീട് തേടി വന്നത്. പലതും പറ‍ഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാന്‍സ് പോലും കൊടുക്കാതെ താമസവും തുടങ്ങി. ആറുമാസം താമസിച്ച് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ വാടക പോലും കൊടുക്കാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും സെയ്ഫുദ്ദീന്‍റെ കയ്യില്‍ നിന്ന് 5 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു.
 
വലിയമല പോലീസില്‍ ഇരുവര്‍ക്കുമെതിരെ പരാതിയും നല്‍കി. പ്രദേശവാസികളെയും ഇവര്‍ പറ്റിച്ചിരുന്നു എന്ന വിവരം പിന്നീടാണ് സെയ്ഫുദ്ദീനറിയുന്നത്. ചുള്ളിമാനൂരില്‍ കുഴല്‍ക്കിണര്‍ കുഴിച്ച് തരാം എന്ന പേരിലും സാധനങ്ങള്‍ വാങ്ങിയ വകയിലും കടക്കാരെ പറ്റിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന പേരില്‍ ഇതേ സംഘം നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. പണം തിരിച്ച് ചോദിക്കുന്നവരെ സാമൂഹിക മാധ്യമം വഴി ആക്ഷേപിക്കുന്നത് പതിവായിട്ടും പൊലീസിന് ഒന്നും ചെയ്യാനാകുന്നുമില്ല.

Read Also: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിച്ചു; കായംകുളത്ത് സിപിഐ ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു

 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ