
തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥൻറെ പ്രചരണത്തിനിടെ വാഹന അപകടത്തിൽ കോണ്‍ഗ്രസ് പ്രവർത്തകൻ മരിച്ചു. പാലേക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ശബരിനാഥിന്റെ ഒരു സ്വീകരണത്തിൽ നിന്നും മറ്റൊരു സ്വീകരണ കേന്ദ്രത്തിലേക്ക് പ്രദീപ് ബൈക്കോടിച്ചു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ബൈക്കിൻറെ മുന്നിലുണ്ടായിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്ന് ഒരാള്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ മരണം സംഭവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam