
ചെന്നൈ: സഹപ്രവര്‍ത്തകയുമായി അവിഹിതമുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാരനെ കാമുകി പെട്രോളൊഴിച്ച് കത്തിച്ചു. ചെന്നൈയിലെ വില്‍പുരത്താണ് സംഭവം. തമിഴ്നാട് സ്പെഷ്യല്‍ പൊലീസ് കോണ്‍സ്റ്റബിളായ വെങ്കിടേഷിനെയാണ് കാമുകി തീ കൊളുത്തിയത്. വെങ്കിടേഷിനെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകി ആഷയെ പൊലീസ് അറസ്റ്റ് ചെയ്തു. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷിനെ കില്‍പാക് മെഡിക്കല്‍ കോളേജില്‍ ചികിത്സയാണ്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്....
വില്‍പുരം സ്വദേശിയായ ജയ എന്ന സ്ത്രീയെ വെങ്കിടേഷ് 2012ല്‍ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ 2015ല്‍ ആഷയുമായുള്ള അവിഹിത ബന്ധത്തെതുടര്‍ന്ന് ജയ ഇയാളില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം ജയയുമായുള്ള ബന്ധത്തില്‍ പിറന്ന മകളോടും ഒപ്പം സത്യമൂര്‍ത്തി നഗറിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു വെങ്കിടേഷ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആഷ വെങ്കിടേഷിനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുന്‍പാണ്.
എന്നാല്‍ കുറച്ച് നാളുകളായി വെങ്കിടേഷ് മറ്റാരുമായി ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നതും സന്ദേശമയക്കുന്നതും ആഷയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ആഷ നടത്തിയ അന്വേഷണത്തിലാണ് വെങ്കിടേഷിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. ഈ വൈരാഗ്യം മൂലമാണ് ആഷ വെങ്കിടേഷിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ വച്ചാണ് വെങ്കിടേഷിനെ ആഷ ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ വെങ്കിടേഷ് ക്വാര്‍ട്ടേഴ്സിന് വെളിയിലേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam