മാങ്കുളത്ത് വീണ്ടും ചാരായവേട്ട; 60 ലിറ്റർ വാറ്റുചാരായം പിടികൂടി

By Web TeamFirst Published Aug 20, 2020, 12:12 AM IST
Highlights

മാങ്കുളത്ത് വീണ്ടും ചാരായവേട്ട. മാങ്കുളം താളുങ്കണ്ടത്ത് നിന്ന് 60 ലിറ്റർ വാറ്റ് ചാരായം പിടികൂടി

ഇടുക്കി: മാങ്കുളത്ത് വീണ്ടും ചാരായവേട്ട. മാങ്കുളം താളുങ്കണ്ടത്ത് നിന്ന് 60 ലിറ്റർ വാറ്റ് ചാരായം പിടികൂടി. ഓണക്കാല പരിശോധനയോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ചാരയം പിടികൂടിയത്. കഴിഞ്ഞ ദിവസം മാങ്കുളത്ത് നിന്ന് 270 ലിറ്റർ കോട പിടികൂടിയിരുന്നു.

ഓണക്കാല വിൽപ്പനയ്ക്കായി ഇടുക്കി ഹൈറേഞ്ചിൽ വീണ്ടും ചാരായം വാറ്റ് സജീവമാവുകയാണ്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് മാങ്കുളം താളുങ്കണ്ടത്ത് നിന്ന് ചാരായം പിടിച്ചെടുത്തത്. കാവുങ്കൽ സിനോയുടെ പുരയിടത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ചാരായം. സിനോയ്ക്ക് എതിരെ കേസെടുത്തെന്നും ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.

ഓണക്കാലം മുൻനിർത്തി വാറ്റിയെടുക്കുന്ന ചാരായം ലിറ്ററിന് ആയിരം രൂപയ്ക്കാണ് പ്രദേശത്ത് വിൽക്കുന്നത്. മാങ്കുളം ചിക്കണം കുടിയിൽ എക്സൈസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 270 ലിറ്റർ കോട പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ മാങ്കുളത്ത് നിന്ന് മാത്രം 900 ലിറ്റർ കോടയും 20 ലിറ്റർ ചാരായവുമാണ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്. 

ഓണക്കാലം മുൻനിർത്തി വ്യാജ വാറ്റ് സംഘങ്ങൾ വീണ്ടും സജീവമാകുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇത്തരം സംഘങ്ങളെ കണ്ടെത്താൻ എക്സൈസ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.

click me!