'അസുഖങ്ങൾ അലട്ടുന്നു', കല്ലറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 01, 2024, 11:53 AM IST
'അസുഖങ്ങൾ അലട്ടുന്നു', കല്ലറയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖം ഉണ്ടെന്നും മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കുമെന്ന് ഇവർ മുൻപ് പറയുമായിരുന്നു എന്നും ബന്ധുക്കൾ 

തിരുവനന്തപുരം: കല്ലറയിൽ മധ്യവയസ്കരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി (63) വസന്തകുമാരി (58) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകൻ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 8 മണിക്ക് മകൻ സജി പിതാവിനെ ഫോണിൽ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതെ വന്നതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ സമീപത്തെ കുളിമുറിയിലും തുടങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാങ്ങോട് പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖം ഉണ്ടെന്നും മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കുമെന്ന് ഇവർ മുൻപ് പറയുമായിരുന്നു എന്നും ബന്ധുക്കൾ വിശദമാക്കുന്നുണ്ട്. സംഭവത്തിൽ മറ്റു ദുരൂഹതകളിൽ നിന്നും ഇരുവരും ആത്മഹത്യ ചെയ്തതാണെന്നും ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം