ലൈംഗിക പീഡനം; ആസാറാം ബാപ്പുവിന്‍റെ മകന്‍ കുറ്റക്കാരനെന്ന് കോടതി

Published : Apr 26, 2019, 05:03 PM ISTUpdated : Apr 26, 2019, 05:26 PM IST
ലൈംഗിക പീഡനം; ആസാറാം ബാപ്പുവിന്‍റെ മകന്‍ കുറ്റക്കാരനെന്ന് കോടതി

Synopsis

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണുള്ളത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു.

സൂറത്ത്: ലൈംഗിക പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ മകന്‍ നാരായണ്‍ സായ് കുറ്റക്കാരനെന്ന് കോടതി. ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സൂറത്ത് കോടതിയുടേതാണ് വിധി. ഏപ്രില്‍ 30-നാണ് ശിക്ഷ വിധിക്കുക. 

2013-ലാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‍ലിയില്‍  ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളാണ് 40-കാരനായ നാരായണ്‍ സായ്ക്കെതിരെ പരാതി നല്‍കിയത്. 2002-2005 കാലയളവില്‍ ആശ്രമത്തില്‍ താമസിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടതായി സഹോദരിമാരില്‍ ഒരാള്‍ പരാതിയില്‍ പറഞ്ഞു. 1997നു 2006നും ഇടയ്ക്ക് അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ വച്ച് ആസാറാം ബാപ്പു പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ മൊഴി നല്‍കി. 

കേസില്‍ 35 പ്രതികളും 53 സാക്ഷികളുമാണുള്ളത്. പെണ്‍കുട്ടികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ നാരായണ്‍ സായ് പിന്നീട് കീഴടങ്ങുകയായിരുന്നു. കേസില്‍ നാരായണ്‍ സായ്‍യുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. 

ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം