രണ്ട് കിലോ കൊക്കെയ്നുമായി കൊച്ചിയിൽ പിടിയിലായ എൽസാൽവദോർ സ്വദേശിയെ കോടതി വെറുതെ വിട്ടു

By Web TeamFirst Published Jul 25, 2021, 12:40 AM IST
Highlights

വിമാനത്താവളത്തിൽ രണ്ട് കിലോ കൊക്കെയ്നുമായി പിടിയിലായ എൽസാൽവദോർ സ്വദേശി ജോണി അലക്സാണ്ടർ ദുറാങ്ങിനെ എറണാകുളം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു

നെടുമ്പാശേരി: വിമാനത്താവളത്തിൽ രണ്ട് കിലോ കൊക്കെയ്നുമായി പിടിയിലായ എൽസാൽവദോർ സ്വദേശി ജോണി അലക്സാണ്ടർ ദുറാങ്ങിനെ എറണാകുളം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2018 മെയ് എട്ടിനാണ് പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. 

ബ്രസീലിലെ റിയോ ഡി ജെനിറോയിൽ നിന്ന് ദുബൈ വഴി കൊച്ചിയിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിൽ ഉള്ള ചെക്ക് ഇൻ ബാഗേജിൽ നിന്നാണ് കൊക്കെയ്ൻ കണ്ടെത്തിയതെന്ന ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നടപടി. പ്രതിക്കുവേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിൻ സ്റ്റാൻലി എന്നിവരാണ് ഹാജരായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!