ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

Published : Nov 27, 2023, 12:00 PM ISTUpdated : Nov 27, 2023, 02:06 PM IST
ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

Synopsis

16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കൽ സെക്രട്ടറി

ചെർപ്പുളശ്ശേരി: പോക്‌സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയില്‍ ഇന്നലെ വൈകീട്ടോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശേരി മേഖലാ ഭാരവാഹിയായിരുന്നു കബീര്‍. അറസ്റ്റിനു പിന്നാലെ അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോളർ കോസ്റ്റർ റൈഡ് പൂർത്തിയായി, താഴെയിറങ്ങാതെ 70കാരി, പരിശോധനയിൽ പുറത്ത് വന്നത് ദാരുണാന്ത്യം
'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്