
മലപ്പുറം: വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ. താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ്ചെയ്തു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിലായിരുന്നു. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതി. പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
നേരത്തെ മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ അസൈനാറാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam