ബീഡി വാങ്ങി നല്‍കിയില്ല; സ്വയം തല അടിച്ചുപൊട്ടിച്ച് സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുകയായിരുന്ന പ്രതി

Published : Jul 05, 2022, 04:23 AM IST
ബീഡി വാങ്ങി നല്‍കിയില്ല; സ്വയം തല അടിച്ചുപൊട്ടിച്ച് സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുകയായിരുന്ന പ്രതി

Synopsis

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അബ്കാരി കേസ് പ്രതിയായ പാലോട് സ്വദേശി ലിനുവിനെ കോടതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും വഴി ബീഡി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം:  സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്ന വിചാരണ തടവുകാരൻ ലിനുവിന് വഴിമധ്യേ ഒരാഗ്രഹം. ഒരു ബീഡി വലിക്കണം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് ഈ ആവശ്യം പറഞ്ഞു. പൊലീസുകാരത് ഗൗനിച്ചുമില്ല. ദേഷ്യം വന്ന ലിനു കൈവിലങ്ങ് വെച്ച് സ്വയം തല അടിച്ചുപൊട്ടിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അബ്കാരി കേസ് പ്രതിയായ പാലോട് സ്വദേശി ലിനുവിനെ കോടതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും വഴി ബീഡി വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ ആദ്യം ബഹളം വച്ചു. 

പിന്നെ നിലത്ത് കിടന്നു പ്രതിഷേധം. ഇയാളെ എണീപ്പിക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് കൈ വിലങ്ങ് ഉപയോഗിച്ച് സ്വയം തലക്കടിച്ചത്. പരിക്കേറ്റ യുവാവിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് പുനലൂർ പൊലീസിന്റെ ജീപ്പിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ