
ചുരു (രാജസ്ഥാന്‍): ജോലി തേടിയെത്തിയ 25കാരിയെ കൂട്ടബലാത്സംഗം (Gang rape) ചെയ്ത ശേഷം ഹോട്ടലിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായി പരാതി. ചുരു (Churu) ഡിസിപി മമ്ത സരസ്വത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജോലി നല്‍കാമെന്ന വ്യാജേന നാല് പേര്‍ പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ബലാത്സംഗത്തിന് ശേഷം കൈകാലുകള്‍ കെട്ടി മുകളില്‍ നിന്ന് തള്ളിയിട്ടു. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
വിവരം അറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം. ദില്ലിയില്‍ നിന്നാണ് യുവതി ജോലി തേടി ചുരുവിലെത്തിയത്. ദേവേന്ദ്ര സിങ്, വിക്രം സിങ് എന്നിവരാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം
ഹൈദരാബാദ്: വലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍. ഹൈദരാബാദില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വലന്റെയ്ന്‍ കോലങ്ങളും കത്തിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വലന്റെയ്ന്‍ ദിനം ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ചതാണ്. ആല്‍ബങ്ങളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പണമുണ്ടാക്കുകയാണ്.
മഹാഭാരതം, രാമായണം പോലുള്ള നിരവധി പ്രണയകഥകള്‍ ഇന്ത്യയില്‍ ഉണ്ടെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പുല്‍വാമയില്‍ 40 സൈനികരാണ് ജീവന്‍ വെടിഞ്ഞത്. സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടത്. അല്ലാതെ വലന്റെയ്ന്‍സ് ഡേ അല്ല. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി കൊണ്ടാടണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെടുകയാണെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.