ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു

Web Desk   | Asianet News
Published : Feb 13, 2022, 07:05 AM IST
ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിച്ചു

Synopsis

ഗുരി എന്ന് വിളിക്കുന്നയാളാള്‍ പഞ്ചാബിലെ ദേരാബസില്‍ പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയില്‍ എത്തി. ഇവിടെ വച്ച് പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിച്ചു.

ദേരാബസ്: ആട്ടിന്‍ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കാട്ടികൊണ്ടുപോയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് എന്നാണ് പൊലീസ് കേസ് പറയുന്നത്. അട്ടിടയനായ  ഒരാള്‍ക്കെതിരെ കേസ് എടുത്തു. ഇയാള്‍ ഒളിവിലാണ്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, രണ്ട് മാസം മുന്‍പ് ഗുരി എന്ന് വിളിക്കുന്നയാളാള്‍ പഞ്ചാബിലെ ദേരാബസില്‍ പെണ്‍കുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയില്‍ എത്തി. ഇവിടെ വച്ച് പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഒരു ദിവസം ആട്ടിന്‍കൂട്ടത്തെ കാണിച്ചുതരാം എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വിവരം പുറത്തറിയിച്ചാല്‍ കുടുംബത്തെ കൊലപ്പെടുത്തും എന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരുമായി എത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പോക്സോ അടക്കം ചേര്‍ത്താണ് പൊലീസ് കേസ്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്