Mobile theft : പട്ടാപ്പകല്‍ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍

Web Desk   | Asianet News
Published : Feb 13, 2022, 06:08 AM IST
Mobile theft : പട്ടാപ്പകല്‍ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍

Synopsis

മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇയാൾ കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. 

അഞ്ചുകുന്ന്: വയനാട് അഞ്ചുകുന്നിലെ വർക്ക് ഷോപ്പിൽ നിന്നും പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ബാലുശേരി സ്വദേശി അജയകുമാറാണ് പിടിയിലായത്. പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസും, തട്ടിപ്പു കേസും നിലവിലുണ്ട്. 

മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇയാൾ കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ മോഷ്ടിച്ചത്. വർക്ക് ഷോപ്പിൽ  കയറി മേശ പരിശോധിച്ചപ്പോൾ പണം ലഭിക്കാതെ വന്നപ്പോൾ പ്രതി മൊബൈലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മൊബൈൽ കൽപ്പറ്റയിലെ ഒരു സ്ഥാപനത്തിൽ വിൽക്കാൻ ശ്രമിക്കവേ കൽപ്പറ്റ പോലീസാണ് അജയകുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ