ബസ് ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം

Published : Nov 08, 2026, 10:03 PM ISTUpdated : Nov 08, 2026, 10:15 PM IST
KSRTC accident death tvm

Synopsis

അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി.

ധനുവച്ചപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടിയാണ് കൊല്ലപ്പെട്ടത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്. അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ 15കാരി ബസിനടിയിലേക്ക് വീഴുകയായി. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യേശുവിനെ കാണിച്ച് നൽകാമെന്ന് അവകാശപ്പെട്ട് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ, കുപ്രസിദ്ധ പാസ്റ്റർക്ക് 200 വർഷം തടവ് ശിക്ഷ
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം; കടക്കാട് സ്വദേശി അറസ്റ്റിൽ