വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ, പ്രതി മദ്യലഹരിയിൽ  

Published : Jan 27, 2023, 11:26 PM ISTUpdated : Jan 27, 2023, 11:32 PM IST
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരൻ അറസ്റ്റിൽ, പ്രതി മദ്യലഹരിയിൽ  

Synopsis

കണ്ണൂരിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.  

കാസർകോട് : കാസർകോട് കാഞ്ഞങ്ങാട്ട് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് പ്രദീപൻ. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ  ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റി. നേരത്തെ കണ്ണൂരിൽ പ്രതിക്കെതിരെ സമാനമായ രീതിയിൽ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.  

മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

കാര്‍ സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി സിനിമാ നടനായ പൊലീസുകാരൻ

തലസ്ഥാനത്ത് സ്വന്തം കാറിൽ നിന്ന് കാര്‍ സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി സിനിമാ നടനായ പൊലീസുകാരൻ. കൺട്രോൾ റൂമിലെ പൊലീസുകാരനും ചലച്ചിത്രതാരവുമായ ജിബിൻ ഗോപിനാഥാണ് തലസ്ഥാന നഗരിയിൽ, നടുറോഡിൽ വെച്ച് കള്ളനെ പിടികൂടിയത് ആനയറ സ്വദേശി നിതീഷിനെയാണ് നാടകീയ സംഭവങ്ങൾക്കൊടുവിൽ ജിബിൻ ഗോപിനാഥ് എന്ന പൊലീസുകാരൻ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വീട്ടിലേക്ക് കാര്‍ കയറാത്തതിനാൽ പട്ടം പ്ലാമൂടിന് സമീപം റോഡ് സൈഡിൽ കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് പോയതാണ് ജിബിൻ ഗോപിനാഥ്.

വൈകീട്ട് ആറ് മണിയോടെ കടയിൽ പോവാൻ പുറത്തിറങ്ങിയ ജിബിൻ കാണുന്നത് തന്‍റെ കാര്‍ സീറ്റിലിരുന്ന് മറ്റൊരാൾ സ്റ്റീരിയോ ഇളക്കാൻ ശ്രമിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോൾ സ്റ്റീരിയോ വെക്കാൻ വന്നതാണെന്ന് മറുപടി. കാറിന്‍റെ ഉടമസ്ഥനാണ് ജിബിനെന്ന് മോഷ്ടാവ് അറിഞ്ഞില്ല. ഉടൻ തന്നെ ജിബിൻ മോഷ്ടാവിനെ പിടികൂടി. സഹോദരന്‍റെ ഓട്ടോയിലാണ് നിതീഷ് മോഷണത്തിന് എത്തിയത്.
മോഷ്ടാവിൽ നിന്ന് പതിനായിരത്തോളം രൂപയും നിരവധി എടിഎം കാര്‍ഡുകളും പിടിച്ചെടുത്തതായി  മ്യൂസിയം പൊലീസ് പറഞ്ഞു. നഗരത്തിലെ തന്നെ ഒരു പ്രമുഖ കാര്‍ ഷോറൂമിലെ ജീവനക്കാരനാണ് പിടിയിലായ നിതീഷ്. മോഷ്ടാവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 
 

 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്