ഇരുമ്പ് വടിയുമായെത്തി, കുപ്പിയില്‍ മണ്ണെണ്ണ കത്തിച്ചെറിഞ്ഞു; മദ്യപിച്ചെത്തി ആലുവയിൽ കട തകര്‍ത്ത് യുവാവ്

Published : May 31, 2023, 10:23 PM ISTUpdated : May 31, 2023, 10:25 PM IST
ഇരുമ്പ് വടിയുമായെത്തി, കുപ്പിയില്‍ മണ്ണെണ്ണ കത്തിച്ചെറിഞ്ഞു; മദ്യപിച്ചെത്തി ആലുവയിൽ കട തകര്‍ത്ത് യുവാവ്

Synopsis

കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരാക്രമം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്.

കൊച്ചി: എറണാകുളം ആലുവയിൽ മദ്യപിച്ചെത്തിയ അക്രമി കട അടിച്ചു തകർത്തു. കയ്യിൽ ഇരുമ്പ് വടിയും കുപ്പിയിൽ മണ്ണെണ്ണയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരാക്രമം. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.

റെയിൽവെ സ്റ്റേഷന് മുന്നിലെ റോബിൻ എന്നയാളുടെ കടയാണ് അക്രമി തകർത്തത്. കടയിലെ മിഠായി ഭരണികളും ഗ്യാസ് സ്റ്റൗവും ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർത്തു. തടയാനെത്തിയവരേയും ഇയാൾ ഇരുമ്പ് വടി വീശി ഭയപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു  ആക്രമണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. നേരത്തെ റെയിൽവെ സ്റ്റഷനിലെത്തിയ യാത്രക്കാർക്ക് നേരെ ഇയാൾ പലവട്ടം മോശമായി പെരുമാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ
ലോറിക്ക് തകരാറുണ്ട്, അടിയിൽ കിടക്കാനാവശ്യപ്പെട്ടു; 4 കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തു, സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്