കുന്നംകുളത്ത് അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ട് അജ്ഞാതർ

Published : Oct 29, 2023, 08:46 AM IST
കുന്നംകുളത്ത് അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ വീടിന് നേരെ ആക്രമണം അഴിച്ച് വിട്ട് അജ്ഞാതർ

Synopsis

ആഘോഷ കമ്മിറ്റിയുടെ പന്തലിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും ആക്രമികൾ എറിഞ്ഞുടച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി

കുന്നംകുളം: തൃശ്ശൂർ കുന്നംകുളം ഗാന്ധി നഗറിൽ അജ്ഞാതർ വീട് ആക്രമിച്ചു. തലപ്പിള്ളി വീട്ടിൽ വിജയകുമാറിന്റെ വീടിന്റെ ജനൽ ചില്ലുകളാണ് അജ്ഞാതർ എറിഞ്ഞുടച്ചത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ നശിപ്പിച്ചു. കുന്നംകുളത്തെ അടുപ്പുട്ടി പെരുന്നാൾ ആഘോഷങ്ങൾക്കിടെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം. വീടിലെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ച അജ്ഞാത സംഘം മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും നശിപ്പിച്ചു.

പ്രദേശവാസിയായ ജയന്റെ മാരുതി കാറും സ്കൂട്ടറും തകർത്തു. വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ആക്രമത്തിൽ തകർന്നിട്ടുണ്ട്. ആഘോഷ കമ്മിറ്റിയുടെ പന്തലിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും ആക്രമികൾ എറിഞ്ഞുടച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് കുന്നംകുളം പൊലീസ് വ്യക്തമാക്കി.

സമാനമായ മറ്റൊരു സംഭവത്തില്‍ കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളും അക്രമികൾ തല്ലിതകർത്തു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് സംഭവം നടന്നത്. അയല്‍വാസിയുമായി കുടുംബത്തിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അയൽവാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്ന് ശിവകുമാറും, കുടുംബവും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം