യുപിയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബന്ധുവിന്‍റെ ഡ്രൈവര്‍ പിടിയില്‍

Web Desk   | Asianet News
Published : Feb 03, 2020, 10:44 AM ISTUpdated : Mar 22, 2022, 04:33 PM IST
യുപിയില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ബന്ധുവിന്‍റെ ഡ്രൈവര്‍ പിടിയില്‍

Synopsis

പെണ്‍കുട്ടി ഉറക്കെ കരയുന്നത് കേട്ട് ബന്ധുക്കള്‍ ഓടി ചെന്നപ്പോള്‍ രക്തമൊലിച്ച് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്...

ലക്നൗ: ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബന്ധുവിന്‍റെ ഡ്രൈവര്‍ ലൈംഗികമായി പീ‍ഡിപ്പിച്ചു. യുപിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

''ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ബന്ധുവെത്തി. ഇയാളുടെ ഡ്രൈവറാണ് വീടിന് പുറകില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവ സമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഉറക്കെ കരയുന്നത് കേട്ട് ബന്ധുക്കള്‍ ഓടി ചെന്നപ്പോള്‍ രക്തമൊലിച്ച് നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്. 

Read Also: സ്വകാര്യ ഭൂമിയിൽ റോഡ് ‍നിർമ്മാണം; തടഞ്ഞ സഹോദരിമാരെ കാലുകൾ കൂട്ടിക്കെട്ടി, വലിച്ചിഴച്ച് മർദ്ദിച്ചു

അപ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഓടിപ്പോയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസ് സൂപ്പറിന്‍റന്‍റ് അരവിന്ദ് ചതുര്‍വേദി പറഞ്ഞു. 

Read Also:  കൊച്ചിയില്‍ ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം: ആശുപത്രികൾക്ക് പൊലീസ് നോട്ടീസ്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി