കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രികൾക്ക് പൊലീസ് നോട്ടീസ്. ആറ് മാസം വളർച്ചയെത്തുന്നതിനിടെ ജനിച്ച ആൺകുട്ടികളുടെ വിശദാംശമാണ് തേടിയത്. കുട്ടിയെ കൈമാറിയ രക്ഷിതാക്കളുടെ വിവരങ്ങൾ കൈമാറണം എന്ന്‌ പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്‌ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തിട്ടുണ്ട്. 

കൂടുതല്‍ വായിക്കാം കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി

ഇന്നലെയാണ് കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തിയത്. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രികളോട് റിപ്പോര്‍ട്ട് തേടിയത്. മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മാതാപിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.