
ബിജ്‌നോർ: ഉത്തര്‍പ്രദേശില്‍ വൃദ്ധനായ ക്ഷേത്ര പൂജാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിജ്‌നോറിലെ ഷെർക്കോട്ട് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ പ്രായമായ പൂജാരിയെയാണ് ശനിയാഴ്ച രാവിലെ മർദനമേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
ബെഗറാം എന്ന എഴുപതുകാരനാണ് മരിച്ചത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥലത്തെ മനോകാംന മന്ദിറിൽ രാവിലെ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് ബിജ്‌നോറിലെ പോലീസ് സൂപ്രണ്ട് ദിനേഷ് സിംഗ് പറയുന്നത്.
ശനിയാഴ്ച പുലർച്ചെ 4.30 ഓടെ ചില അജ്ഞാതരായ അക്രമികൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ബെഗറാമിന്‍റെ നിലവിളി കേട്ട് ക്ഷേത്രത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്ന ഭാര്യ ഓടിവന്നു. അപ്പോഴത്തേക്കും ഇദ്ദേഹത്തെ മര്‍ദ്ദിച്ച അക്രമികൾ ഓടി രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ പോലീസ് ബെഗറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു.
സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാര വിതരണം തുടരാൻ സാധ്യത
വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
നൂൽപ്പുഴ: വയനാട് നൂൽപ്പുഴ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. ചിക്കിയുടെ ഭർത്താവ് ഗോപിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലയ്ക്കേറ്റ മുറിവാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി ഒരു മാസം മുന്‍പാണ് മരിച്ചത്. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ നടത്തിയ സംസ്കാരം നാട്ടുകാരില്‍ സംശയം ഉണ്ടാക്കി. ഇതോടെ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. പരാതിയില്‍ അന്വേഷണം നടത്തിയ ബത്തേരി പൊലീസ് ആദ്യം തന്നെ കൊലപാതകമാണ് നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് വയനാട് കളക്ടറുടെ അനുമതിയോടെ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്.
മദ്യപിച്ചുണ്ടായ വാക്ക്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. തലയ്ക്ക് അടിയ്ക്കാൻ ഉപയോഗിച്ച ആയുധം എന്നാല്‍ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
എകെജി സെന്‍റര്‍ ആക്രമണം; പ്രതിയെ 'കിട്ടിയോ?'; ഒരോ ദിവസത്തെ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജ്.!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam