വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം, സംഭവം ബെംഗളൂരില്‍

Published : Jan 03, 2023, 12:05 AM IST
വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു; ശേഷം ആത്മഹത്യാശ്രമം, സംഭവം ബെംഗളൂരില്‍

Synopsis

അപ്രതീക്ഷിതമായാണ് യുവാവ്  കോളേജിനുള്ളില്‍ കയറി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്.

ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ യുവാവ് കോളേജ് കാമ്പസില്‍ കയറി കുത്തിക്കൊന്നു.  ബെംഗളൂരിലെ പ്രമുഖ സ്വകാര്യ കോളേജായ  പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കോളേജ് കാമ്പസിനെ നടുക്കി ക്രൂര കൊലപാതകം നടന്നത്.  മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണ്‍ (21) ആണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് കൃത്യം നടത്തിയ കത്തികൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പവന്‍ ആശുപത്രിയില്‍  ഐസിയുവില്‍ ചികിത്സയിലാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് യുവാവ് ലയസ്മിതയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം യുവാവ് പെണ്‍കുട്ടിക്ക് പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് പുറത്ത് വരുന്ന വിവരം.

അപ്രതീക്ഷിതമായാണ് യുവാവ്  കോളേജിനുള്ളില്‍ കയറി പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയത്. നിരവധി വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്. കുത്തേറ്റ് വീണ് ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാര്‍ കൈയിലെടുത്ത് ആംബുലന്‍സിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  പെൺകുട്ടിയെ  സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലഇതിനിടെയിലാണ് യുവാവ് കത്തികൊണ്ട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  

Read More : ബലാല്‍സംഗം ചെയ്തയാളുമായി മകള്‍ പ്രണയത്തിലായി, എതിര്‍ത്ത അമ്മയെ ഇരുവരും കൊലചെയ്തു!

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ