
മൂന്നാര്‍: ഇടുക്കിയില്‍ പുതുവത്സര ദിനത്തിൽ കൂട്ടത്തല്ല്. മൂന്നാറിലെത്തിയ വിനോദ സഞ്ചാരികളും ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിലാണ് കൂട്ടത്തല്ല് അരങ്ങേറിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമാ ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാർ സന്ദർശനത്തിനെത്തിയ കളമശ്ശേരി എച്ച്എംടി കോളനി സ്വദേശികളും മൂന്നാറിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും തമ്മിലാണ് സംഘർഷമുണ്ടായത്.
കളമശ്ശേരിയിൽ നിന്നെത്തിയ നാലംഗം സംഘം മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിലെ അജിത്തുമായി വാഹനം സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ യുവാക്കൾ ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു. ചെറിയ സംഘർഷത്തിനുശേഷം ഓട്ടോ ഡ്രൈവർ അവിടെനിന്നു പോയി. ഇതിനു ശേഷം വിനോദ സഞ്ചാരികൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. ഈ സമയം പത്തോളം വരുന്ന ഓട്ടോ ഡ്രൈവർമാർ സംഘമായെത്തി സഞ്ചാരികളെ ആക്രമിക്കുകയായിരുന്നുവെന്ന് മൂന്നാര്‍ സിഐ മനേഷ് പൗലോസ് പറഞ്ഞു. സംഘർഷത്തിൽ ഹോട്ടലിൻറെ ചില്ലുകളും ഉപകരൺങ്ങളും അക്രമികള്‍ അടിച്ചു തകക്കുകയും ചെയ്തു.
ആക്രമണത്തില്‍ ഹോട്ടൽ ജീവനക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. കൂട്ടത്തല്ല് നടക്കുന്നതറിഞ്ഞ് മൂന്നാർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാലു പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പുകൾ പ്രകാരം രണ്ടു കേസുകളാണ് മൂന്നാർ പോലീസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നാർ ലക്ഷ്മി സ്വദേശികളായ അജിത് കുമാർ, വിശ്വ, സുധാകരൻ, കളമശ്ശേരി എച്ച്എംടി കോളനി സ്വദേശികളായ അഫ്രീദ് അഹമ്മദ്, മുഹമ്മദ് ബിലാൽ, ഹാഫിസ്, ആഷിക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Read More : വ്യാപാരി രാജന്റെ കൊലപാതകം; പ്രതി അറസ്റ്റിൽ, കൊല നടത്തിയത് മോഷണശ്രമത്തിനിടെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam