
പാലക്കാട്: വധശ്രമക്കേസിൽ പരിസ്ഥിതി പ്രവർത്തകൻ ആറുമുഖൻ പത്തിച്ചിറ അറസ്റ്റിൽ. പാലക്കാട് മുതലമടയിൽ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചഭർത്താവ് രാമനാഥനെ തിരിച്ചു വെട്ടിയ കേസിലാണ് ആറുമുഖനെ കൊല്ലങ്കോട് പോലിസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള രാമനാഥന്റെ മൊഴി എടുത്ത ശേഷം ആണ് പോലിസ് അറസ്റ്റിലേക്ക് കടന്നത്. സുധ, രാമനാഥൻ എന്നിവർക്ക് എതിരെയും വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ട്. ഇരുവരും ചികിത്സയിൽ ആയതിനാൽ തുടർ നടപടി വൈകും.
ഇന്നലെ വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്ന ആറുമുഖന്റെ കമ്പനിയിൽ എത്തിയ രാമനാഥൻ സുധയെ വെട്ടി പരിക്കേൽപ്പിച്ചു. സുധയുടെ നിലവിളി കേട്ട് എത്തിയ ആറുമുഖൻ രാമനാഥനെ തിരിച്ചുവെട്ടി. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു.
Read more: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാൻ റൺവേ വികസനം അനിവാര്യം: മന്ത്രി വി അബ്ദുറഹിമാൻ
വധശ്രമ കുറ്റം ചുമത്തിയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ആറുമുഖനെ റിമാൻഡ് ചെയ്തു.കുറച്ചു ദിവസമായി, രാമനാഥനുമായി അകന്നു കഴിയുകയായിരുന്നു ഭാര്യ സുധ. രാമനാഥനൊപ്പം പോകുന്നതു സംബന്ധിച്ച് മധ്യസ്ഥം നടന്നെങ്കിലും സുധ പോകാൻ കൂട്ടാക്കിയില്ല.
Read more: 'നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം': ഇ പി ജയരാജൻ
ഇതിനിടെ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിൽ പ്രകോപിതൻ ആയാണ് രാമനാഥൻ സുധയെ ആക്രമിക്കാൻ തുനിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam