ഭാര്യ ആത്മഹത്യ ചെയ്ത കേസ്; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പ്രേരണ കുറ്റം ചുമത്തി

Published : Nov 23, 2022, 05:25 PM ISTUpdated : Nov 23, 2022, 05:28 PM IST
ഭാര്യ ആത്മഹത്യ ചെയ്ത കേസ്; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പ്രേരണ കുറ്റം ചുമത്തി

Synopsis

കൊല്ലം സ്വദേശി ജിൻസി കഴിഞ്ഞ മാസം 15 നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പ്രേരണ കുറ്റം ചുമത്തി ഭർത്താവ്‌ അലക്സ് അലോഷ്യസ്നെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: മലപ്പുറത്ത് ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം സ്വദേശി ജിൻസി കഴിഞ്ഞ മാസം 15 നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത്. സംഭവത്തില്‍ പ്രേരണ കുറ്റം ചുമത്തി ഭർത്താവ്‌ അലക്സ് അലോഷ്യസ്നെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ജിൻസി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവ്‌ അലക്സ് അലോഷ്യസ് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആണ്. ഇരുവരും കൊല്ലം ചവറ സ്വദേശികളാണ്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചുമത്തിയാണ് അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം, കൈഞരമ്പ് മുറിച്ചു

അതേസമയം, മലപ്പുറം വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് ഇയാള്‍. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 

പ്രതി നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കിയതാണ് അധ്യാപിക ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡയറി കുറിപ്പുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആർപിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ