Asianet News MalayalamAsianet News Malayalam

എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാശ്രമം, കൈഞരമ്പ് മുറിച്ചു

കവർച്ചാ കേസിൽ പ്രതിയായ തൻസീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്...

Accused tries to commit suicide in Eranakulam Sub Court
Author
First Published Nov 23, 2022, 4:04 PM IST

കൊച്ചി : എറണാകുളം സബ് കോടതിയിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എണാകുളം സ്വദേശി തൻസീറാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തൻസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാൾ ഞരമ്പ് മുറിച്ചത്. തൻസീർ കവർച്ചാ കേസിൽ പ്രതിയാണ്. വിയ്യൂർ ജയിലിൽ നിന്ന് വിചാരണക്കായി കോടതിയിലെത്തിച്ചപ്പോഴായിരുന്നു തൻസീര്‍ ആത്മഹത്യാശ്രമം നടത്തിയത്. ഇയാൾ അപകട നില തരണം ചെയ്തു.

Follow Us:
Download App:
  • android
  • ios