
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി. എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയിലായത്.
കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാൻ പോയ . ഇവിടെ വച്ച് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ
തുടര്‍ന്ന് ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. 0.06 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. 0.05 ഗ്രാമിൽ കൂടുതൽ എംഡിഎംഎ കയ്യിൽ കരുതുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. ഇരുവരെയും കോടതിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam