
മലപ്പുറം: എ ടി എമ്മുകളിൽ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഗ്രാമപഞ്ചായത്ത് അംഗം അടക്കം നാലുപേര്‍ മലപ്പുറത്ത് അറസ്റ്റിലായി .വിവിധ എ.ടി.എം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച ഒരു കോടി അമ്പത്തിയൊമ്പത് ലക്ഷത്തി എൺപത്തി രണ്ടായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്.
മുസ്ലീം ലീഗ് പ്രാദേശിക നേതാവും ഊരകം ഗ്രാമ പഞ്ചായത്ത് അംഗവുമായ ഷിബു എൻ.ടി, കോട്ടക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി ശശിധരൻ എം.പി, അരീക്കോട് ഇളയൂര്‍ സ്വദേശി കൃഷ്ണരാജ്. മഞ്ചേരി മുള്ളമ്പാറ സ്വദേശി മഹിത് എം ടി എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1,59,82,000 രൂപയാണ് ഇവർ തട്ടിയെടുത്തത്. എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ കരാർ കിട്ടിയിട്ടുള്ള സിഎംഎസ് ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍.
ജൂൺ രണ്ടിനും നവംബര്‍ ഇരുപതിനും ഇടയിൽ മലപ്പുറം ജില്ലയിലെ വിവിധ എടിഎം കൗണ്ടറുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണമാണ് ഇവര്‍ തട്ടിയെടുത്തത്. ഇൻഫോ സിസ്റ്റംസ് ലിമിറ്റഡ് കോഴിക്കോട് എന്ന സ്ഥാപനത്തിൻ്റെ ബ്രാഞ്ച് മാനേജരായ സുരേഷ് എന്നയാളുടെ പരാതിയിലാണ് മലപ്പുറം പൊലീസ് കേസെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam