gold robbery | കോഴിക്കോട് പാളയത്തെ സ്വർണ കവർച്ചാ കേസ്: ഒരാൾകൂടി അറസ്റ്റിൽ

By Web TeamFirst Published Nov 25, 2021, 4:53 PM IST
Highlights
പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിലായി. പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീ റി(37)നെയാണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിലായി. പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീ റി(37)നെയാണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലു പ്രതികളെ കഴിഞ്ഞ ദിവസം പിടിച്ചതോടെ ഇയാൾ  സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത് ( 37),കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്  (22),പന്നിയങ്കര  കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ(31), കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ് (30 )എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

സെപ്തംബർ 20-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി, ലിങ്ക് റോഡിലുള്ള സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോവുകയായിരുന്ന 1. 200 കിലോഗ്രാം സ്വർണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേർ ചേർന്ന് തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.

Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ

കോടതിയിൽ ഹാജരാക്കിയ ജംഷീറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവ ദിവസം കവർച്ച നടത്താൻ കൂട്ടുപ്രതികളെ ബൈക്കിലെത്തിച്ചത് ഇയാളാണ്. മുഖ്യപ്രതിയായ കോഴിക്കോട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കിയതായി കസബ സിഐ എൻ. പ്രജീഷ് അറിയിച്ചു.

click me!