
കൊല്ലം: കൊല്ലം അരിപ്പയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച. അരിപ്പ കൈലാസത്തില്‍ ബിജുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകൾ തകർത്ത് പത്തുപവന്‍ സ്വര്‍ണ്ണവും പണവും കവർന്നു. രാവിലെ പത്തുമണിയോടെ അരിപ്പ സ്വദേശിയായ ബിജുവും കുടുംബവും മടത്തറയിലെ ബന്ധുവീട്ടിൽ പോയി. ഉച്ചയോടെ തിരികെയെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവർച്ച നടന്ന വിവരം അറിയുന്നത്.
മുറികളില്‍ ഉണ്ടായിരുന്ന മൂന്നു അലമാരകള്‍ കുത്തിപൊളിച്ചു. പത്തുപവന്‍ സ്വര്‍ണ്ണവും പണവും നഷ്ടമായി. ചിതറ പൊലീസ് എത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
സമാനമായ മറ്റൊരു സംഭവത്തിൽ കൊല്ലം മടത്തറയിൽ വർക് ഷോപ്പിൽ അറ്റകുറ്റപണിക്കായി സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. തെമ്മല ഒറ്റക്കല്ല് മാഞ്ചിയം കുന്നിൽ അഭിലാഷാണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതിയാണ് മടത്തറയിലെ ജയേഷിന്റെ വർക് ഷോപ്പിൽ നിന്നും ഇരുചക്ര വാഹനം ഓട്ടോ റിക്ഷയിലെത്തിയ സംഘം കടത്തികൊണ്ട് പോയത്. സമീപത്തെ സിസിടിവിയിൽ നിന്നും പ്രതികളുടെ ദൃശ്യം പൊലീസിന് ലഭിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സുജിൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam