ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശത്തില്‍ കോഴിയുടെ രക്തം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്

Published : Sep 23, 2021, 12:33 PM IST
ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശത്തില്‍ കോഴിയുടെ രക്തം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്

Synopsis

കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം

മഹാരാഷ്ട്രയില്‍(Maharashtra) ആള്‍ദൈവത്തിന്‍റെ (self proclaimed godman)നിര്‍ദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് (Rape) ഭര്‍തൃപിതാവ്. പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമിച്ചതായാണ് (Black magic)യുവതിയുടെ പരാതി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവാവിന് കുട്ടികള്‍ ഉണ്ടാവില്ലെന്ന വിവരം(impotent) മറച്ചുവച്ചായിരുന്നു യുവതിയുടെ വിവാഹം നടന്നത്. കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.

2018 ഡിസംബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് വിവരം. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും  മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്