
കൃഷ്ണഗിരി: തമിഴ്നാട്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയെ അച്ഛന്‍ വെടിവച്ച് കൊന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകള്‍ക്ക് വെടിയേറ്റത്. ഒളിവില്‍ പോയ പിതാവിനെ പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു.
കൃഷ്ണഗിരി തേന്‍കനികോട്ടൈയിലാണ് നടുക്കുന്ന സംഭവം. നാല് മാസം മുമ്പാണ് വെങ്കടാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. അച്ഛന്‍ അരുണാചലത്തിന്‍റെ എതിര്‍പ്പിനിടെ ആയിരുന്നു വിവാഹം. അമ്മയും സഹോദരനും പിന്തുണച്ചതോടെയാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാവിനെ വെങ്കടാലക്ഷ്മി വിവാഹം ചെയ്തത്.
ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്ക് പതിവായി.മൂന്ന് മാസം ഗര്‍ഭിണിയായ വെങ്കടാലക്ഷ്മി കൂടുതല്‍ പരിചരണത്തിനായി രണ്ടാഴ്ച മുമ്പാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. തന്‍റെ എതിര്‍പ്പ് മറികടന്നുള്ള വിവാഹത്തിന്‍റെ പേരില്‍ അരുണാചലം രാത്രി വീണ്ടും വീട്ടില്‍ വഴക്കിട്ടു. ഭാര്യയെ മര്‍ദിച്ചു. വഴക്ക് മൂര്‍ചിച്ഛതോടെ വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്ക് ഭാര്യക്ക് നേരെ ചൂണ്ടി. അമ്മയെ രക്ഷിക്കാന്‍ വെങ്കടാലക്ഷ്മി ഇടയ്ക്ക് കയറിയതിനിടെ അരുണാചലം നിറയൊഴിച്ചു.
വെങ്കടാലക്ഷ്മിയുടെ വയറില്‍ വെടിയേറ്റു. കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികളാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിമധ്യേ രക്തം വാര്‍ന്ന് വെങ്കടാലക്ഷ്മി മരിച്ചു. സംഭവത്തിന് ശേഷം കൃഷ്ണഗിരി അതിര്‍ത്തിയിലുള്ള ഫാം ഹൗസില്‍ ഒളിവില്‍ പോയ അരുണാചലത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബപ്രശ്നങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam