കൊല്ലത്ത് അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന മകള്‍ക്ക് അച്ഛന്റെ വെട്ടേറ്റ് പരിക്ക്

Published : May 15, 2022, 12:04 AM IST
കൊല്ലത്ത് അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന മകള്‍ക്ക് അച്ഛന്റെ വെട്ടേറ്റ് പരിക്ക്

Synopsis

പിറവന്തൂരിൽ അമ്മയെ മര്‍ദ്ദിക്കുന്നത് തടയാൻ ചെന്ന പത്താം ക്ലാസ്സുകാരിക്ക് അച്ഛന്‍റെ വെട്ടേറ്റ് കൈക്ക് പരിക്ക്

കൊല്ലം: പിറവന്തൂരിൽ അമ്മയെ മര്‍ദ്ദിക്കുന്നത് തടയാൻ ചെന്ന പത്താം ക്ലാസ്സുകാരിക്ക് അച്ഛന്‍റെ വെട്ടേറ്റ് കൈക്ക് പരിക്ക്. പെൺകുട്ടി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പുനലൂര്‍ ഡി വൈ എസ്സ് പി അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സംഭവം മദ്യപിച്ച് എത്തിയ വിമുക്തഭടന്‍ കൂടി ആയ ബിജു ഭാര്യ വിദ്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് നിന്ന മകള്‍ തടസ്സം പിടിക്കാന്‍ എത്തിപ്പോഴാണ് പെൺകുട്ടിയുടെ ഇടത് കൈപ്പത്തിയില്‍ വെട്ട് കൊണ്ടത്. കുട്ടിയെ ആശുപത്രിയില് എത്തിച്ച് ചികിത്സ നല്‍കി കൈയ്യില്‍ തുന്നലുകള്‍ ഉണ്ട്. 

തന്നെയും കുട്ടികളെയും ബിജുനിരന്തരം മര്‍ദ്ദിക്കുമെന്ന് വിദ്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബിജുവിന്‍റെ ശല്യം കാരണം കുടുംബം ഇപ്പോള‍ ആത്മഹത്യയുടെ വക്കിളാമന്നും ദിവ്യ പറയുന്നു. ഭര്യയെയും മകളെയും മര്‍ദ്ദിച്ച ശേഷം ബിജു ഒളിവില്‍ പോയി. ബിജു ഉപദ്രവിക്കുന്നു എന്ന് കാണിച്ച് നേരത്തെ പത്തനാപുരം പോലീസല്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലന്നും പുനലൂര്‍ ഡി വൈ എസ്സ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ കേസ്സെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ കകോട്ടാരക്കര റൂറല്‍ എസ്സ് പിക്ക് നിര്ഡദ്ദേശം നല്‍കിയിടുണ്ട്.

അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: അരുവിക്കരയിൽ 65 കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. കൊച്ച് പ്ലാമൂട് വീട്ടിൽ സുരേന്ദ്രൻപിള്ളയാണ് മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.  അച്ഛന്റെ മദ്യപാനത്തെ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേന്ദ്രൻ പിള്ളയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ കഴിഞ്ഞെത്തിയ വൃദ്ധൻ വ്യാഴാഴ്ച വീട്ടിൽ വെച്ച് മരിക്കുകയുംചെയതു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

അടിവയറ്റിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തടർന്ന് നടത്തിയ അനേഷണത്തിലാണ് മകൻ സന്തോഷ് അറസ്റ്റിലായത്. മരിച്ച സുരേന്ദ്രൻ പിള്ള മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനെപ്പറ്റി നാട്ടുകാർ മകനോട് പാരതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് വീട്ടിൽ വച്ചുണ്ടായ തർക്കമാണ് മരണകാരണമായ മർദ്ദനത്തിൽ കലാശിച്ചത്. പ്രതി സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്