
ദില്ലി: ദില്ലിയിലെ ഹരിയാണ്‍വിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായ ഗായികയുടെ മതൃതേഹം കണ്ടെത്തി. റോഡരുകില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ദില്ലിയില്‍ താമസിക്കുന്ന 26 കാരിയായ യുവതിയെ മേയ് 11 മുതലാണ് കാണാതായത്. കാണാതായ മൂന്ന് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, രോഹിത് എന്നിവരാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി പ്രതികള്‍ യുവതിയെ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോഹിത്തിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്. റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്‍രെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊക്കിയത്. മ്യൂസിക് വീഡിയോ ചിത്രീകരിക്കാനായി വിളിച്ച് വരുത്തിയ ശേഷം യുവതിയെ മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം ബലാത്സഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam